



പ്രകൃതി ഭംഗിയില്‍ കുളിച്ചുനില്കുന്ന തെന്മാലയുടെ നടുവിലുടെ ഒരു യാത്ര ......
മഞ്ഞില്‍ കുളിച്ചു നില്കുന്ന ഒരു പ്രഭാതത്തില്‍ രാവിലെ അഞ്ചു മുപതിനു ഞങ്ങള്‍ യാത്ര തുടങ്ങി, തമിഴ് നാട്ടിലെ പ്രസസ്തമായ ത്രിചെന്തുര് ക്ഷേത്രം ആയിരുന്നു ലക്ഷ്യം. പുനലൂരില്‍ നിന്നും തിരുനല്‍വേലി ഫാസ്റ്റില്‍ കയറി, കൂടുതലും തമിഴ് നാട്ടില്‍ പഠിക്കാന്‍ പോകുന്ന മലയാളി കുട്ടികള്‍ ആയിരുന്നു പിന്നെ കേരളത്തില്‍ പല Aവശ്യങ്ങള്‍ക്ക് വന്ന തമിഴരും. വെളിച്ചം വീണു തുടങ്ങിയിട്ടില്ലായിരുന്നു. റോഡിന്റെ ഇരുവശത്തും പുക പോലെ kആഴ്ച്ചയെ മറച്ചു കൊണ്ടു മഞ്ഞു മൂടിയിരിക്കുന്നു. സുര്യന് പതിയെ ഉറക്കം ഉണര്‍ന്നു എത്തി നോക്കി തുടങ്ങി അവിടവിടെയായി അല്പം പ്രകാശം പതിച്ചു തുടങ്ങി. നയന മനോഹരമായ പച്ച റോഡിന്റെ ഇരുവസതും നില്ക്കുന്ന മരങ്ങളെ കൂടുതല്‍ മനോഹരമാക്കി. കാഴ്ച കണ്ടു ഇരുന്നു വിശപ്പ് വിളി തുടങ്ങി ഭാഗ്യം ബസ്സ് ഡ്രൈവര്‍ ക്കും വിശന്നു എന്ന് തോന്നുന്നു അയാള്‍ വണ്ടി ഒരു തട്ടുകടയുടെ മുന്നില്‍ നിര്‍ത്തി കാപ്പി കുടിക്കാന്‍. ഒരു ചായ കുടിക്കാം എന്ന് കരുതി ഇറങ്ങി പക്ഷെ നല്ല ദോശയുടെ മണം എല്ലാം തകര്‍ത്തു . ചായയോടൊപ്പം ദോശ കൂടി അകത്താക്കി സൂപ്പര്‍ ദോശയും ചമ്മന്തിം