Pages

Monday, April 12, 2010

വനിതാ കണ്ടക്ടര്‍

kerala Transport Corperation കണ്ടക്ടര്‍ നിയമനത്തെകുറിച്ചുള്ള വാര്‍ത്ത‍ പത്രത്തില്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കാരണം വനിതകള്‍ക്ക് എല്ലാ കാര്യത്തിലും സംവരണം നടപ്പിലാക്കിയ കൂട്ടത്തില്‍ ഇത്രയും നിയമനം വേണ്ടായിരുന്നു. എന്ന് തോന്നി നമുക്കെന്തു വേണം എന്ന് തോന്നി.. ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞാന്‍ ജോലിക്ക് അഞ്ചലില്‍ നിന്നും അയൂരെക്ക് പോകാന്‍ കയറിയ ബസില്‍ ഒരി വനിതാ കണ്ടക്ടര്‍ ഒട്ടും അതിശയം തോന്നുന്നില്ല അല്ലെ എനിക്കും ഒന്നും തോന്നിയില്ല പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുന്നു ഞാന ബസിന്റെ മുന്നിലേക്ക്‌ നോക്കി പാവം കണ്ടക്ടര്‍ അവിടെ വീഴാന്‍ പോകുന്നത് കണ്ടാണ്‌ എല്ലാവരും ചിരിച്ചത്. അഞ്ചലില്‍ നിന്നും അയൂരെക്ക് അര മണിക്കൂര്‍ യാത്രയുണ്ട് . ഈ അര മണിക്കൂര്‍ നേരം ഞങ്ങള്‍ ഒരു കോമഡി സിനിമ കാണുന്ന രീതിയില്‍ ആയിരുന്നു. പാവം ആ കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുക്കുന്നത് പഴയ ടിക്കറ്റ്‌ രച്കില്‍ നിന്നും എടുത്ത് ടിക്കറ്റ്‌ ചാര്‍ജ് ഒന്നും അതിനു അറിയില്ല . ഒരാള്‍ ഒരു ടിക്കറ്റ്‌ പറഞ്ഞാല്‍ ആ സ്ഥലത്തിന്റെ ചാര്‍ജ് എഴുതി വച്ചിരിക്കുന്നത് നോക്കുമ്പോള്‍ അടുത്ത സ്റ്റോപ്പ്‌ എത്തും. കുറെ പേര്‍ ടിക്കറ്റ്‌ എടുക്കാതെ ഇറങ്ങി പോകും ബെല്‍ അടിക്കാന്‍ പോലും അതിനു അറിയില്ല . ഞാന്‍ പറഞ്ഞു ഒരു അഞ്ചു രൂപ അത് ടിക്കറ്റ്‌ തന്നു ബാക്കി എടുക്കാന്‍ ബാഗ്‌ തുറന്ന്നപ്പോള്‍ കുറെ ചില്ലറ താഴെ വീണു പിന്നെ ഞങ്ങള്‍ എടുത്തു കൊടുത്തു. ഒരു വിധത്തില്‍ ആയൂര്‍ എത്തി വഴിക്ക് ഒരുപാടു താമസിച്ചു ടിക്കറ്റ്‌ കിട്ടാത്ത ചില നല്ലവരായ സ്ത്രീകള്‍ സ്റ്റോപ്പില്‍ ഇരഗിയത്തിനു ശേഷം പൈസ കൊടുത്തു .