Pages

Saturday, January 2, 2010

ഭക്തി സാന്ദ്രമായ ശബരിമല യാത്ര


അങ്ങനെ ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം കൂടി വരവായി, എല്ലാം ജഗദീസ്വരനില്‍ അര്‍പ്പിച്ചു ശബരിമല ദര്സനം നടത്തുന്നതിനുള്ള വ്രതം തുടങ്ങി.
പത്തു ദിവസം പെട്ടെന്ന് കടന്നുപോയി, വീട്ടില്‍ വെച്ചു കെട്ട് കെട്ടണം എന്നായിരുന്നു ആഗ്രഹം, പക്ഷെ അത് നടന്നില്ല കാരണം ഞങ്ങള്‍ വിളിച്ച തിരുമേനിക്ക് അന്ന് വേറെ പൂജ ഉണ്ടായിരുന്നു, ഞങ്ങള്‍ aഗസ്ത്യക്ട് ശിവ ക്ഷേത്രത്തില്‍ നിന്നും കെട്ട് കെട്ടി, യാത്ര ആരംഭിച്ചു, കാറിലായിരുന്നു യാത്ര, നേരത്തെ പോയവരുടെ നിര്‍ദേശ പ്രകാരം കാര്‍ പമ്പയില്‍ പാര്ക്ക് ചെയ്യുമ്പോള്‍ നോക്കാന്‍ ഒരാളെ കൂടി കൊണ്ടുപോയി, സുജി അണ്ണന്റെ മാമനെ . വൃചിക മാസത്തിലെ തണുത്ത് കാറ്റിനു എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്, നേരം പുലര്ന്നുവരുന്നത്തെ ഉള്ളൂ ഓരോ സ്ഥലങ്ങളിലും പ്രഭാത സവാരിക്ക് ഇറങ്ങിയവരെയും, പത്രവും പാലും കൊണ്ടുപോകുന്നവരെയും കാണാമായിരുന്നു. പത്തനംതിട്ടയില്‍ നിന്നും സബരിമാലയിലെക്കുള്ള യാത്ര മനസിന്‌ കുളിര്‍മയെക്കുന്ന ( പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കണം വീട്ടില്‍ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ ഇല്ലാത്തതിനാല്‍ ഓഫീസില്‍ സമയമുള്ളപ്പോള്‍ മാത്രമാണ് ഇത് എഴുതുന്നത്‌ അതിനാല്‍ ഇത് പൂര്‍ത്തിയാക്കുവാനും വേറെ പല കാര്യങ്ങളും പോസ്റ്റ്‌ ചെയ്യുവാനും ആഗ്രഹമുണ്ട് പക്ഷെ നടക്കുന്നില്ല ... എന്നാലും തുടരും)

Saturday, December 26, 2009

vineeth anchal







എങ്ങനെ കൊള്ളാമോ ........
vineeth

Thursday, November 19, 2009











തെന്മല ഒരു മനോഹരി ..........
പ്രകൃതി ഭംഗിയില്‍ കുളിച്ചുനില്കുന്ന തെന്മാലയുടെ നടുവിലുടെ ഒരു യാത്ര ......
മഞ്ഞില്‍ കുളിച്ചു നില്‍കുന്ന ഒരു പ്രഭാതത്തില്‍ രാവിലെ അഞ്ചു മുപതിനു ഞങ്ങള്‍ യാത്ര തുടങ്ങി, തമിഴ് നാട്ടിലെ പ്രസസ്തമായ ത്രിചെന്തുര്‍ ക്ഷേത്രം ആയിരുന്നു ലക്ഷ്യം. പുനലൂരില്‍ നിന്നും തിരുനല്‍വേലി ഫാസ്റ്റില്‍ കയറി, കൂടുതലും തമിഴ് നാട്ടില്‍ പഠിക്കാന്‍ പോകുന്ന മലയാളി കുട്ടികള്‍ ആയിരുന്നു പിന്നെ കേരളത്തില്‍ പല Aവശ്യങ്ങള്‍ക്ക് വന്ന തമിഴരും. വെളിച്ചം വീണു തുടങ്ങിയിട്ടില്ലായിരുന്നു. റോഡിന്റെ ഇരുവശത്തും പുക പോലെ kആഴ്ച്ചയെ മറച്ചു കൊണ്ടു മഞ്ഞു മൂടിയിരിക്കുന്നു. സുര്യന്‍ പതിയെ ഉറക്കം ഉണര്‍ന്നു എത്തി നോക്കി തുടങ്ങി അവിടവിടെയായി അല്പം പ്രകാശം പതിച്ചു തുടങ്ങി. നയന മനോഹരമായ പച്ച റോഡിന്റെ ഇരുവസതും നില്ക്കുന്ന മരങ്ങളെ കൂടുതല്‍ മനോഹരമാക്കി. കാഴ്ച കണ്ടു ഇരുന്നു വിശപ്പ്‌ വിളി തുടങ്ങി ഭാഗ്യം ബസ്സ് ഡ്രൈവര്‍ ക്കും വിശന്നു എന്ന് തോന്നുന്നു അയാള്‍ വണ്ടി ഒരു തട്ടുകടയുടെ മുന്നില്‍ നിര്ത്തി കാപ്പി കുടിക്കാന്‍. ഒരു ചായ കുടിക്കാം എന്ന് കരുതി ഇറങ്ങി പക്ഷെ നല്ല ദോശയുടെ മണം എല്ലാം തകര്ത്തു . ചായയോടൊപ്പം ദോശ കൂടി അകത്താക്കി സൂപ്പര്‍ ദോശയും ചമ്മന്തിം

Friday, November 6, 2009

ജയ് ഹിന്ദ്‌ ...... ഭാരത് മാതാ കീ ജയ്



ധീര ജവാന് കണ്ണുനീരില്‍ കുതിര്‍ന്ന വിട ..............


രാജ്യത്തിന്റെ മാനം കാക്കാന്‍ ജീവന്‍ നല്കിയ അഞ്ചല്‍ മാവിള sഅമുഎല്‍ കുട്ടി ക്ക് അഞ്ചല്‍ പട്ടണം കണ്ണീരോടെ വിട നല്കി.

Monday, November 2, 2009

Pazhassi Raja


പഴശ്ശി രാജാ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം വന്ന ഒരു നല്ല മമ്മൂട്ടി ചിത്രം. മലയാള സിനിമയില്‍ അടിപൊളി കഥകള്‍ അല്ലാതെ മറ്റൊന്നും വിജയിക്കില്ല eന്നു പറഞ്ഞവക്കുള്ള ഒരു മറുപടി. പക്ഷെ മമ്മൂട്ടി എന്ന നടന് പ്രാധാന്യം കുറഞ്ഞോ എന്ന് തോന്നിപ്പോകും. കാരണം മമ്മൂട്ടിയെക്കാള്‍ പ്രാധാന്യം സരത് കുമാറിന് നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് ചിത്രങ്ങളെ അനുസ്മരിക്കുന്ന സൌണ്ട് ക്ലാരിടി നല്കിയ രസ്സുല്‍ പൂക്കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിലെ സോങ്ങ്സ് അതുഗ്രന്‍. ഈ നൂറ്റാണ്ടിലും പുരാണ കഥകളും മറ്റും വന്നാല്‍ കാണാന്‍ ആളില്ല എന പേടി ഇനി aആര്ക്കും ഉണ്ടാവാറില്ല. കാരണം അത്ര നല്ല ഒരു വിജയമായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു..........

Saturday, September 19, 2009

കേരളം എങ്ങോട്ട്


കേരളത്തിനെ ഇന്നത്തെ അവസ്ഥയില്‍ നിന്നും രക്ഷിക്ക്കാന്‍ സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ല. പണമോ രാശ്രിയക്കരുടെ പിന്ബലമോ ഇല്ലാതെ ഈ കൊച്ചു കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ്‌ . ഒരു ജോലിയും ഇല്ലാത്ത ചെറുപ്പക്കാരെ ഒരൂ കേസില്‍ ഉള്‍പെടുത്തി ജീവിതം തകര്‍ക്കുന്നതില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ